ഡബ്ലിൻ: ഡൺ ലാവോഘെയറിൽ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ്. ഏകദേശം 40 വയസ്സ് തോന്നിയ്ക്കുന്ന വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. ജൂലൈ 5 ഞായറാഴ്ച കിൽ അവന്യൂവിലെ പാട്രീഷ്യൻ പാർക്കിൽവച്ചായിരുന്നു 39 വയസ്സുള്ള മാർക്ക് കുള്ളന്‍ ജീവൻ നഷ്ടമായത്.
ഇന്നലെ രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ട വ്യക്തിയാണ് പ്രതിയും മരിച്ച വ്യക്തിയും. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ജൂലൈ 5 ന് രാവിലെ എട്ടരയോടെ കുള്ളൻ കൂടിക്കാഴ്ചയുടെ ഭാഗമായി പാട്രീഷ്യൻ പാർക്കിൽ പോയതായിരുന്നു. ഇതിനിടെ വെടിയേറ്റു. സാരമായി പരിക്കേറ്റ കുള്ളൻ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

