ബെൽഫാസ്റ്റ്: ബാലിമെനയിൽ വംശീയ കലാപത്തിനിടെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ യുവാവിന് ജയിൽ ശിക്ഷ . 29 വയസ്സുള്ള ബ്രാഡ്ലി ഡഗ്ലസിനാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ബാലിമെനയിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മറ്റ് കുറ്റകൃത്യങ്ങൾക്കും കോടതി ഇയാളെ ശിക്ഷിച്ചിട്ടുണ്ട്.
അദ്ദേഹത്തിന് അഞ്ച് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. അതിൽ പകുതി കാലം കസ്റ്റഡിയിൽ തുടരണം. ക്ലോണവോൺ ടെറസിൽ നടന്ന കലാപത്തിൽ പങ്കെടുത്തതായി തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 14 ഉം 15 ഉം വയസ്സുള്ള രണ്ട് റൊമാനിയൻ ആൺകുട്ടികൾ പട്ടണത്തിൽ ഒരു കൗമാരക്കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

