ഡബ്ലിൻ: അയർലൻഡിൽ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് രണ്ട് യൂറോയ്ക്ക് മുകളിൽ തുടരാം. ഇന്ധനവിലയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സംഘത്തിൽ നിന്നുള്ള ഉപദേശത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടുള്ളമോറിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മീഹോൾ മാർട്ടിൻ.
പശ്ചിമേഷ്യയിലെ സംഘർഷം കാര്യമായ രീതിയിൽ തന്നെ ഇന്ധനവിലയെ സ്വാധീനിച്ചിട്ടുണ്ട്. യുദ്ധം മൂലം അടിയ്ക്കടി ഇന്ധനവില മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുന്നോട്ട് പോക്ക് ആസൂത്രണം ചെയ്യുന്നതിനായി അൽപ്പം പിന്നോട്ട് നിൽക്കുകയാണ് ഇപ്പോൾ വേണ്ടത്. വിശാലമായ ബജറ്റിന്റെ സമ്മർദ്ദങ്ങൾ കൂടി കണക്കിലെടുത്ത് എല്ലാ സർക്കാരുകളുമായും നാം ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം ഇന്ധന വില ലിറ്ററിന് രണ്ട് യൂറോ ന്നെ പരിധി കടന്നിരുന്നു.

