ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള ഗതാഗത തടസ്സം പരിഹരിച്ചു. നിലവിൽ ലുവാസ് സേവനങ്ങൾ ഉൾപ്പെടെ സാധാരണ നിലയിൽ സർവ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ആയിരുന്നു ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. ഇതിന് പിന്നാലെ ലുവാസ്, ഡബ്ലിൻ ബസ് സർവ്വീസുകൾ തടസ്സപ്പെട്ടു.
ലുവാസ് ഗ്രീൻ ലൈൻ സർവ്വീസുകൾ പൂർണമായും ആരംഭിച്ചിട്ടുണ്ട്. എന്നാൽ സർവ്വീസുകൾക്ക് കാലതാമസം നേരിടുന്നുണ്ട്. ബസ് സർവ്വീസുകളും സാധാരണ നിലയിലായിട്ടുണ്ട്. ഇന്നലെ രാവിലെ ഏറരയോടെയായിരുന്നു ഗ്രാഫ്റ്റൻ സ്ട്രീറ്റിലെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Discussion about this post

