മയോ: കൗണ്ടി മയോയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ഷാൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 39 വയസ്സായിരുന്നു. മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മയോയിലെ കാസിൽബാറിലാണ് ഷാൻ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തിരുന്നില്ല. ഇതേ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post

