തൃശൂർ : തൃശൂരിൽ വീണ്ടും വാഹനാപകടം . കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസുകാരൻ അടക്കം മൂന്ന് പേരാണ് മരിച്ചത്.
നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം . ബൈക്ക് യാത്രക്കാരായ തൃശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ , ഷിഫ്ന, മൂന്നുവയസുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ബൈക്കിലേയ്ക്ക് ഇടിച്ചു കയറിയ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റും തകർത്തു. അതേസമയം, കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്തുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശികളായ എട്ട് പേർ മരിച്ചിരുന്നു . വെള്ളിയാഴ്ച്ച രാത്രി 11.42 ഓടെയാണ് കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് കാർ ഇടിച്ചു കയറിയത്. അപകടത്തിൽ മരിച്ചവരെല്ലാം ഡിണ്ടിഗൽ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.

