ന്യൂഡൽഹി : മുതിർന്ന ജെഎംഎം നേതാവും ജാർഖണ്ഡിലെ ഉന്നത-സാങ്കേതിക വിദ്യാഭ്യാസ, നഗരവികസന മന്ത്രിയുമായ സുദിബ്യ കുമാർ സോനു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം . ജാർഖണ്ഡ് മുക്തി മോർച്ചയാണ് ഇക്കാര്യം അറിയിച്ചത് . ടൂറിസം, കല, സംസ്കാരം, കായികം, യുവജനകാര്യം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളുടെ ചുമതലയും സുദിബ്യ കുമാറിനായിരുന്നു.
“ജെഎംഎം സഹപ്രവർത്തകനും ജാർഖണ്ഡ് സർക്കാരിലെ മന്ത്രിയുമായ സുദിബ്യ കുമാറിന്റെ അകാല വിയോഗത്തിൽ ജെഎംഎം ദുഃഖിക്കുന്നു ” എന്നാണ് പാർട്ടി സമൂഹമാധ്യമത്തിൽ പങ്ക് വച്ച പോസ്റ്റിൽ പറയുന്നത് . നെഞ്ചുവേദന ആരംഭിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് അദ്ദേഹം ചികിത്സ തേടിയതെന്നും റിപ്പോർട്ടുണ്ട്.
“ഉച്ചയ്ക്ക് 02:15 ഓടെയാണ് രോഗി സുദീപ്യ കുമാർ ഞങ്ങളുടെ അടുത്തെത്തിയത്. രണ്ട് മണിക്കൂറായി നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു, അദ്ദേഹം എത്തിയപ്പോൾ, അദ്ദേഹത്തിന് ആസ്പിറേഷൻ അനുഭവപ്പെട്ടു. അദ്ദേഹം ഛർദ്ദിക്കുന്നതിനിടെ ഛർദ്ദി ശ്വാസകോശത്തിലേക്ക് പോയി. വന്ന ഉടൻ തന്നെ അദ്ദേഹത്തിന് ഇസിജി എടുത്തു , അതിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു. 10-15 മിനിറ്റിനുള്ളിൽ, രോഗിയുടെ നില വഷളായി, അദ്ദേഹം കുഴഞ്ഞുവീണു. സിപിആർ ആരംഭിച്ചു. സിപിആറിനിടെ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചു, പക്ഷേ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല “ എന്നാണ് സുദീപ് കുമാറിന്റെ മരണത്തിൽ മേഴ്സി ആശുപത്രി അധികൃതർ പറയുന്നത് .

