ടെഹ്റാൻ : ഖാർഗ് ദ്വീപിനടുത്ത് ഇറാനിയൻ എണ്ണ ടാങ്കറിനു നേരെ യുഎസ് ആക്രമണം . തുടർച്ചയായി നാല് മിസൈലുകൾ യുഎസ് വിക്ഷേപിച്ചു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടാങ്കറിൽ നാല് യുഎസ് മിസൈലുകൾ പതിച്ചതായും അതിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90% ഖാർഗ് ദ്വീപിൽ നിന്നാണ് നിന്നാണ്.
ഇറാന്റെ സ്റ്റുഡന്റ് ന്യൂസ് നെറ്റ്വർക്ക് ആണ് യുഎസ് ആക്രമണം റിപ്പോർട്ട് ചെയ്തത്. മിസൈലുകൾ എണ്ണ ടാങ്കറിൽ പതിച്ചെങ്കിലും മിസൈലുകളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ തുടക്കത്തിൽ നൽകിയിരുന്നില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് ആറ് മാസത്തിലേറെയായി . അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ശക്തമായിരിക്കുകയാണ് .
സൈനിക ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വാണിജ്യ കപ്പൽ ഗതാഗതത്തെയും ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് പുതിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സെപ്റ്റംബർ 1 ന് യുഎസ് സൈന്യം 60 ഇറാനിയൻ സൈനിക താവളങ്ങൾ ആക്രമിച്ചിരുന്നു . ഹോർമുസ് കടലിടുക്കിൽ നിന്ന് 18 ദശലക്ഷം ബാരൽ എണ്ണയുമായി 40 വാണിജ്യ കപ്പലുകൾ സുരക്ഷിതമായി ഒഴിപ്പിച്ചതായി യുഎസ് സൈന്യവും അറിയിച്ചു.

