ഡബ്ലിൻ: എച്ച്എസ്ഇയ്ക്ക് വൻതുക പിഴ ചുമത്തി ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ. പേപ്പർ രേഖകൾ സൂക്ഷിക്കുന്നതിൽ പിഴവ് വരുത്തിയതിനെ തുടർന്നാണ് എച്ച്എസ്ഇയ്ക്കെതിരെ കമ്മീഷൻ നടപടി സ്വീകരിച്ചത്. 6,45,000 യൂറോ പിഴയടയ്ക്കാനാണ് എച്ച്എസ്ഇയ്ക്ക് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
2023 ഒക്ടോബറിലും നവംബറിലുമായി രണ്ട് മുൻ മാനസികരോഗാശുപത്രികളിലെ രോഗികളുടെ രേഖകൾ അലക്ഷ്യമായി സൂക്ഷിച്ചതായി ഡിപിസിയുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെ എച്ച്എസ്ഇയുടെ ഉടമസ്ഥതയിലുള്ള 12 സൈറ്റുകളിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതോടെ അലക്ഷ്യമായ രീതിയിൽ കൂടുതൽ പേപ്പർ രേഖകൾ കണ്ടെത്തി. തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. മുറികളിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന ഫയലുകളിൽ പൂപ്പലും എലിക്കാഷ്ഠവും കണ്ടെത്തുകയായിരുന്നു.

