ഗാൽവേ: താമസ സൗകര്യങ്ങൾക്കായി വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യം. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെരുവിൽ ഉറങ്ങി പ്രതിഷേധം സംഘടിപ്പിച്ചു. അവധി കഴിഞ്ഞ് വിദ്യാർത്ഥികൾ തിരികെ കോളേജിലേക്ക് എത്താനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
ഗാൽവേയിലെ പ്രധാനപ്പെട്ട രണ്ട് യൂണിവേഴ്സിറ്റികളിലായി നിരവധി വിദേശവിദ്യാർത്ഥികളാണ് പഠിക്കുന്നത്. എന്നാൽ യൂണിവേഴ്സിറ്റികളുടെ പരിസരങ്ങളിൽ താമസസൗകര്യം ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതേ തുടർന്ന് ദൂരെ ദേശങ്ങളിലാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്. ഇവർക്ക് ക്യാമ്പസിലേക്ക് എത്താൻ രണ്ട് മണിക്കൂറോളം സഞ്ചരിക്കേണ്ടതായും ഉണ്ട്. ഇതോടെയാണ് വിദ്യാർത്ഥികൾ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

