ഡബ്ലിൻ : കോ ഡെറിയിൽ അപകടത്തിനിടയാക്കിയ കാർ പൂർണ്ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് . നഗരത്തിലെ ക്വീൻസ്ക്വെയ് പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരം 6.30 ഓടെയാണ് 50 കാരിയെ വെളുത്ത ഫോർഡ് ട്രാൻസിറ്റ് വാൻ ഇടിച്ചു വീഴ്ത്തിയത്. പിന്നീട് മറ്റൊരു വാഹനവുമായും വാൻ കൂട്ടിയിടിച്ചിരുന്നു.
ഈ വാൻ ഷെരീഫ്സ് റോഡ് പ്രദേശത്ത് കത്തിനശിച്ച നിലയിൽ കണ്ടെത്തിയതായി ശനിയാഴ്ച രാത്രി 10.10 ഓടെ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ലഭിക്കുകയായിരുന്നു . സംഭവത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേയ്ക്ക് മാറ്റി . അപകടത്തിന്റെ ദൃശ്യങ്ങൾ ഉള്ളവർ 101 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചു.
Discussion about this post

