ത്രിശൂലി ; വെള്ളപ്പൊക്കത്തെത്തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സഹായത്തെ സ്വാഗതം ചെയ്ത് നേപ്പാൾ ധനമന്ത്രി സ്വർണിം വാഗ്ലെ . എല്ലാ സൗഹൃദ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഇന്ത്യയുടെയും സഹായം രാജ്യത്തിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ നഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നതിനാൽ പുനർനിർമ്മാണത്തിന് പ്രത്യേക ചർച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
” നേപ്പാളിൽ ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട് . തുരങ്കം കുഴിക്കലുമായി ബന്ധപ്പെട്ട് ചില പ്രത്യേക സഹായം അഭ്യർത്ഥിച്ചിട്ടുമുണ്ട്. എല്ലാ സൗഹൃദ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഇന്ത്യയുടെയും സഹായം ഞങ്ങൾക്ക് ആവശ്യമാണ്, സാമീപ്യവും ഞങ്ങളുടെ ദീർഘകാല സഹകരണ ചരിത്രവും കണക്കിലെടുക്കുമ്പോൾ. ഞങ്ങൾ അത് സ്വാഗതം ചെയ്യുന്നു.
പ്രധാനമന്ത്രി മോദിയുമായുള്ള സംഭാഷണം ഞങ്ങൾ തുടരും. ഇപ്പോൾ, ഞങ്ങൾക്ക് വേണ്ടത്ര പരിരക്ഷയുണ്ട്. പക്ഷേ പുനർനിർമ്മാണത്തിന്റെ കാര്യത്തിൽ, അത് ഒരു വലിയ ബജറ്റായതിനാൽ ഞങ്ങൾക്ക് പ്രത്യേക ചർച്ച ആവശ്യമാണെന്ന് ഞാൻ കരുതുന്നു,” വാഗ്ലെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും നേപ്പാളിന് ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതിലും വളരെ പോസിറ്റീവായിരുന്നുവെന്നും വാഗ്ലെ പറഞ്ഞു.
“ഇന്ത്യയിൽ നിന്ന് ഞങ്ങൾക്ക് വളരെ ഉദാരമായ സഹായങ്ങൾ ലഭിച്ചു. മൂന്ന് കാർഗോ വിമാനങ്ങൾ ഇതിനകം എത്തിയിട്ടുണ്ട് . പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രിയും തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും നേപ്പാളിന് ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതിലും വളരെ പോസിറ്റീവായി ഇടപെട്ടു . കുടുങ്ങിക്കിടക്കുന്ന നിരവധി ഇന്ത്യൻ തീർത്ഥാടകരെക്കുറിച്ചും അവർ അൽപ്പം ആശങ്കാകുലരാണ്…” വാഗ്ലെ കൂട്ടിച്ചേർത്തു.
അതേസമയം, നേപ്പാളിൽ ഇന്ത്യൻ സൈന്യത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് .

