ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ടാക്സി മോഷ്ടിക്കാൻ ശ്രമം. പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടി. ഡബ്ലിൻ സിറ്റി സെന്ററിലെ ബ്ലെസ്സിംഗ്ടൺ സ്ട്രീറ്റിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ടാക്സി ഡ്രൈവർ പിൻസീറ്റിൽ ഇരുന്ന് വിശ്രമിക്കുന്ന സമയത്ത് ആയിരുന്നു സംഭവം ഉണ്ടായത്.
ഉറങ്ങുകയായിരുന്ന ഡ്രൈവറെ പ്രതി ആക്രമിക്കുകയായിരുന്നു. പിന്നാലെ ടാക്സിയുമായി കടന്ന് കളഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ടാക്സി പിന്തുടരുകയായിരുന്നു. ഇതിനിടെ അക്രമിയിൽ നിന്നും രക്ഷപ്പെടാൻ ഡ്രൈവർ വാഹനത്തിൽ നിന്നും പുറത്തേയ്ക്ക് ചാടി. ഇതിൽ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Discussion about this post

