കൊച്ചി : കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 ഓളം പേർക്ക് പരിക്ക് . ഇതിൽ നാല് പേരുടെ നില ഗുരുതരമാണ് ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം . ബസിന്റെ ഇടതുവശത്ത് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പെട്ടെന്ന് വലതുവശത്തേക്ക് മറിഞ്ഞതിനാൽ ബസ് ഡ്രൈവർ കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി പെട്രോൾ പമ്പിന് സമീപം തൂണിൽ ഇടിച്ച് മറിയുകയായിരുന്നു . സമീപത്തെ സ്കൂട്ടറിലും ബസിന്റെ പിൻഭാഗം ഇടിച്ചു.
പെട്രോൾ പമ്പിലേയ്ക്ക് ബസ് ഇടിച്ചു കയറിയിരുന്നുവെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നുവെന്നാണ് വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

