ഡബ്ലിൻ: അയർലൻഡിലെ അധ്യാപകർ സമരത്തിലേക്ക്. ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലൻഡി (ടിയുഐ) ലെ അംഗങ്ങളാണ് സമരം നടത്തുന്നത്. ഇതിനെ അനുകൂലിച്ചുകൊണ്ടുള്ള വോട്ടെടുപ്പും ഇവർ നടത്തി.
ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇവർ സമരത്തിനൊരുങ്ങുന്നത്. 2025 ലെ തീരുമാനപ്രകാരമുള്ള 1 ശതമാനം ശമ്പള വർധനവ് നടപ്പാക്കുന്നതിൽ വിദ്യാഭ്യാസ- യുവജന വകുപ്പ് പരാജയപ്പെട്ടതായി യൂണിയൻ ആരോപിക്കുന്നു. ശമ്പള വർധനവുൾപ്പെടെയുള്ള ആവശ്യങ്ങൾ വകുപ്പ് അംഗീകരിക്കണം. അല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post

