ഡബ്ലിൻ ; ഓസ്ട്രേലിയയിലെ മെൽബണിൽ ഐറിഷ് വനിതയെ കൊലപ്പെടുത്തിയ കേസിൽ 45 കാരനെതിരെ കേസെടുത്തു .ടിപ്പററിയിൽ നിന്നുള്ള ആൻമേരി ഒ’റെയ്ലി എന്ന 30 കാരിയാണ് മരിച്ചത്.
ഇന്നലെയാണ് ഫെർൻട്രീ ഗള്ളി റോഡിലെ വീട്ടിൽ ഒ’റെയ്ലിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത് . അധികം വൈകാതെ ഇവർ മരണപ്പെടുകയും ചെയ്തു.
വീടിന് സമീപത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. പിന്നീട് ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. വീഡിയോ കോൾ വഴി മെൽബൺ മജിസ്ട്രേറ്റ് കോടതിയിൽ ഹാജക്കിയ 45 കാരനെ വരുന്ന ഫെബ്രുവരി 23 ന് വീണ്ടും കോടതിയിൽ ഹാജരാക്കണമെന്ന നിർദേശത്തോടെ റിമാൻഡ് ചെയ്തു. കേസിനെക്കുറിച്ച് അറിയാമെന്നും കോൺസുലാർ സഹായം നൽകുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് അറിയിച്ചു.

