അർമാഗ്: പ്രമുഖ സംഗീതജ്ഞ ഐത്നെ വല്ലെലി അന്തരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ പോർട്ട്ഡൗൺ റോഡ് മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. 81 വയസ്സായിരുന്നു.
നടന്ന് പോകുകയായിരുന്നു വല്ലെലി. ഇതിനിടെ ട്രക്ക് ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർക്ക് സംഭവസ്ഥലത്തുവച്ചുതന്നെ ജീവൻ നഷ്ടമായി. സംഭവത്തെ തുടർന്ന് റോഡ് അടച്ചിട്ടു. പരിശോധനകൾക്ക് ശേഷം പിന്നീട് റോഡ് തുറക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

