കിൽഡെയർ: കൗണ്ടി കിൽഡെയറിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവർക്കായി രാത്രി പ്രാർത്ഥന സംഘടിപ്പിച്ചു. നൂറ് കണക്കിന് പേരാണ് പ്രാർത്ഥനയിൽ പങ്കുകൊണ്ടത്. സഹോദരങ്ങളായ മൂന്ന് യുവതികൾക്കും ഇവരുടെ മരുമകനായ ഏഴ് വയസ്സുള്ള കുട്ടിയ്ക്കുമാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ലാവോയിസ് അതിർത്തിയ്ക്കടുത്തുള്ള കാർലോയിലെ ഗ്രെയ്ഗുകുല്ലെനിലുള്ള സെന്റ് ക്ലെയേഴ്സ് പള്ളിയിൽ ആയിരുന്നു പ്രാർത്ഥന. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു പ്രാർത്ഥന സംഘടിപ്പിച്ചത്. വൈകുന്നേരം ആറര മുതൽ പ്രാർത്ഥനയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു. അതേസമയം ദുരിത ബാധിതരുടെ കുടുംബത്തിന് സഹായമെന്ന നിലയിൽ 675,000 യൂറോയിലധികം സമാഹരിച്ചു.

