ഡണ്ടാൽക്ക്: ഡണ്ടാൽക്കിലെ ഹൗസിംഗ് എസ്റ്റേറ്റിലെ വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇത് ഇഒഡി സംഘമെത്തി നിർവ്വീര്യമാക്കി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
നിരവധി വസ്തുക്കളാണ് പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Discussion about this post

