ഡബ്ലിൻ: ഡെയ്ൽ നേരത്തെ വിളിച്ചു ചേർക്കണമെന്ന ആവശ്യവുമായി സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ്. പ്രധാനമന്ത്രി മീഹോൾ മാർട്ടിനോടാണ് മേരി ലൂ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ധന തീരുവയിലെ ഇളവ് അടുത്ത മാസം 1 മുതൽ റദ്ദാക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ആവശ്യം ഉയർത്തിയിരിക്കുന്നത്.
അടുത്ത മാസം 1 മുതൽ ഘട്ടംഘട്ടമായി ഇന്ധനവിലയിലെ ഇളവുകൾ നീക്കം ചെയ്യാനാണ് തീരുമാനം. ഇത് ഇന്ധന വില ഉയരുന്നതിന് കാരണം ആകും. ഒരു ലിറ്റർ പെട്രോളിന് ഒൻപത് സെന്റും ഒരു ലിറ്റർ ഡീസലിന് പത്ത് സെന്റുമാകും വർധിക്കുക. നിലവിൽ അടുത്ത മാസം 16 നാണ് ഡെയ്ൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് സെപ്തംബർ 1 ന് മുൻപ് തന്നെ വേണം എന്നാണ് മക്ഡൊണാൾഡ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മക്ഡൊണാൾഡ് മീഹോൾ മാർട്ടിന് കത്ത് നൽകിയിട്ടുണ്ട്.

