കിൽഡെയർ: കൗണ്ടി കിൽഡെയറിലെ എം9 ലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടവരിൽ തുസ്ലയുടെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കൗമാരക്കാരനും. തുസ്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട മറ്റ് രണ്ട് കൗമാരക്കാരെ പരിചയമുണ്ടെന്നും തുസ്ല വ്യക്തമാക്കി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് തുസ്ല പ്രസ്താവന പുറത്തിറക്കിയത്. മരിച്ച കൗമാരക്കാരന്റെ കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിൽ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും തുസ്ല അറിയിച്ചു. ജോ കാർത്തി, ജാക്ക് കെന്നഡി, അലക്സ് മക്കാർത്തി, ജെറമി ഒ’ബ്രയൻ, കാമിൽ പുസ്റ്റ്കോവ്സ്കി എന്നിവരാണ് മരിച്ചത്. അലക്സ് മക്കാർത്തിയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കാർലോയിലെ ആസ്കിയയിലുള്ള ഹോളി ഫാമിലി പള്ളിയിൽ നടക്കും.

