ഡബ്ലിൻ: ഐറിഷ് ഫുട്ബോൾ താരം ട്രോയ് പാരറ്റ് റയൽ ബറ്റിസിലേക്ക് പോകുമെന്ന സൂചന. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മികച്ച പ്രകടനാണ് അദ്ദേഹത്തിന് സ്പാനിഷ് ലാ ലിഗയിലെ ക്ലബ്ബിലേക്ക് വാതിൽ തുറന്നിരിക്കുന്നത്. നിലവിൽ ഡബ്ബ് ക്ലബ്ബ് എസെഡ് അൽക്മാർ താരമാണ് അദ്ദേഹം.
ക്ലബ്ബ് മാറ്റത്തിനുള്ള നീക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിനിൽക്കകയാണെന്നാണ് റിപ്പോർട്ടുകൾ. 20 മില്യൺ യൂറോയാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നടക്കാനിരിക്കെയാണ് പാരറ്റിന്റെ ക്ലബ്ബ് മാറ്റം എന്നത് നിർണായകമാണ്. ബെറ്റിസ് അക്രമണ നിര ശക്തമാക്കുകയാണ് പാരറ്റിനെ സ്വന്തമാക്കുന്നതിലൂടെ സ്പാനിഷ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.
Discussion about this post

