ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ നഴ്സ് മരിച്ച സംഭവത്തിൽ പ്രതിയായ യുവാവിന് ജാമ്യം നിഷേധിച്ചു. ബുധനാഴ്ച ആയിരുന്നു വിചാരണയ്ക്കിടെ ജാമ്യത്തിനായി അപേക്ഷ നൽകിയത്. ഇതിന് പുറമേ യുവാവിനെതിരെ കൂടുതൽ കുറ്റങ്ങളും ചുമത്തി. അപകടം നടക്കുമ്പോൾ 19 കാരൻ അമിതമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നു.
കീലൻ ഒ കോണൽ എന്നാണ് പ്രതിയുടെ പേര്. അപകടം ഉണ്ടായതിന് പിന്നാലെ കീലൻ ഓടി രക്ഷപ്പെടുകയായിരുന്നു. ലിമെറിക്ക് ജില്ലാ കോടതിയിൽ ആയിരുന്നു യുവാവിനെ ഇന്നലെ ഹാജരാക്കിയത്. ഈ വേളയിൽ പ്രതി ചെയ്ത കുറ്റങ്ങൾ കോടതിയിൽ അന്വേഷണ സംഘം ബോധിപ്പിച്ചിരുന്നു. ഇതോടെയാണ് ജാമ്യം നിഷേധിച്ചത്.
Discussion about this post

