ഡബ്ലിൻ: അഞ്ച് കൗമാരക്കാരുടെ മരണത്തിനിടയാക്കിയ കിൽഡെയർ വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളും ഉള്ളടക്കങ്ങളും സൂക്ഷ്മമായി പരിശോധിച്ച് ടിക്ക് ടോക്ക്. മീഡിയോ കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടിക്ക് ടോക്കുമായി കമ്മീഷൻ അടിയ്ക്കടി ബന്ധപ്പെടുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
സംഭവങ്ങളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ ടിക്ക് ടോക്ക് നീക്കം ചെയ്തുവരുന്നുണ്ട്. വാഹനാപകടത്തിന്റെ ദൃശ്യങ്ങളും അതിന് ശേഷമുള്ള ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനിടെയാണ് ടിക്ക് ടോക്കിന്റെ നടപടി.അപകടകരമായ രീതിയിൽ വാഹന മോടിക്കുന്നതിന്റെ ദൃശ്യങ്ങളും ടിക്ക് ടോക്ക് നീക്കം ചെയ്യുന്നുണ്ട്. മരണങ്ങളെയും കുറ്റകൃത്യങ്ങളെയും മഹത്വവത്കരിക്കുന്ന ദൃശ്യങ്ങളും ടിക്ക് ടോക്ക് നീക്കം ചെയ്തുവരുന്നുണ്ട്.

