ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ അധ്യക്ഷസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ചിലവഴിച്ചത് 70,000ത്തിലധികം യൂറോ. എഫ്ഒഐയുടെ ആവശ്യപ്രകാരം സർക്കാരാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഏകദേശം 450 പേരോളമാണ് ചടങ്ങിൽ പങ്കെടുത്തത്. കാനപ്പ് സ്വീകരണത്തിനും, ഡ്രിങ്കുകൾ നൽകുന്നതിനുമാണ് കൂടുതൽ തുക ചിലവായിരിക്കുന്നത്.
ഡബ്ലിൻ കാസിലിൽ കഴിഞ്ഞ മാസം ആയിരുന്നു പരിപാടി. ഹൈ പ്രൊഫൈൽ പരിപാടിയ്ക്കായി വിദേശകാര്യവകുപ്പ് 192 കുപ്പി ഇറ്റാലിയൻ വീഞ്ഞ് വാങ്ങിയിരുന്നു. 45 യൂറോ ആയിരുന്നു ഒരു കുപ്പി വീഞ്ഞിന്റെ വില.
അതേസമയം ഒരു ടോറെ റവോൺ ലുക്കാന്റോ മോണ്ടെപുൾസിയാനോ ഡി അബ്രുസോ ചുവപ്പ് വീഞ്ഞിന് കുപ്പിക്ക് ഏകദേശം 47 യൂറോ ആയിരുന്നു.
ഹൈ-എൻഡ് കനാപ്പ് റിസപ്ഷനുള്ള ഭക്ഷണത്തിന് ഏകദേശം 11,750 യൂറോ ചിലവായി.
വെള്ള തുണികൾ വാടകയ്ക്കെടുക്കുന്നതിന് ഏകദേശം 1,600യൂറോ ചിലവായി. ഇവ വേദിയിലേക്ക് എത്തിക്കുന്നതിന് വേറെ 369 യൂറോ ചെലവഴിച്ചു. വൈറ്റ് ടേബിൾ ഫ്രില്ലുകൾക്ക്’ ഏകദേശം 900 യൂറോയുടെ ബില്ല് ഈടാക്കി.

