ഡബ്ലിൻ: ഡബ്ലിനിലെ സെന്റ് മേരീസ് കത്തീഡ്രൽ ഇന്ന് അടച്ചിടും. അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് കത്തീഡ്രൽ അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഏകദേശം രണ്ടര വർഷം വേണ്ടിവരുമെന്നാണ് സൂചന.
17 മില്യൺ യൂറോ ചിലവിട്ടാണ് പള്ളി നവീകരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഡബ്ലിൻ സിറ്റി കൗൺസിൽ ആസൂത്രണ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇന്ന് മുതൽ പള്ളി അടച്ചിടാൻ തീരുമാനം ആയത്. മാൾബറോ സ്ട്രീറ്റിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. 200 വർഷങ്ങൾക്ക് മുൻപ് ഇതൊരു താത്കാലിക പ്രാർത്ഥനാ കേന്ദ്രം മാത്രമായിരുന്നു. പിന്നീടാണ് കത്തീഡ്രൽ നവീകരിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ
ലിയോ പതിനാലാമൻ മാർപ്പാപ്പ സെന്റ് മേരീസിനെ നഗരത്തിലെ ഔദ്യോഗിക കത്തോലിക്കാ കത്തീഡ്രലായി നാമകരണം ചെയ്തിരുന്നു.

