ക്ലെയർ: കൗണ്ടി ക്ലെയറിൽ നായയുടെ ആക്രമണം. സംഭവത്തിൽ 50 വയസ്സുള്ള സ്ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സ്ത്രീയും കുട്ടിയും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒ’ബ്രിയൻസ് പാലത്തിന് സമീപം വച്ചായിരുന്നു ആക്രമണം ഉണ്ടായത്. റോഡിലേക്ക് ഇറങ്ങിവന്ന നായ സ്ത്രീയെയും പിന്നാലെ കുട്ടിയെയും ആക്രമിക്കുകയായിരുന്നു. സ്ത്രീയുടെ പരിക്കുകൾ കൂടുതൽ സാരമുള്ളതാണ്. കുട്ടിയുടെ പരിക്കുകൾക്ക് തുന്നൽ വേണ്ടിവന്നു.
Discussion about this post

