ബെംഗളൂരു: ബെംഗളൂരു വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേരില്ലെന്ന് നടൻ പ്രകാശ് രാജ് . എസ് ഐ ആർ നടപ്പിലാക്കിയതിനെ തുടർന്നാണ് വോട്ടർ പട്ടികയിൽ നിന്ന് തന്റെ പേര് നഷ്ടമായതെന്നാണ് പ്രകാശ് രാജ് പറയുന്നത്.
“എസ്ഐആറിന് ശേഷം ബാംഗ്ലൂർ മണ്ഡലത്തിൽ നിന്ന് വോട്ടവകാശം ഇല്ലാതാക്കിയ 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ല തമാശ, അല്ലേ? ഞാൻ ഈ മണ്ഡലത്തിലാണ് ജനിച്ചത്, ഞാൻ ഈ മണ്ഡലത്തിൽ താമസിച്ചു, എന്റെ സ്കൂൾ, കോളേജ്, തിയേറ്റർ എല്ലാം ഇവിടെ ആയിരുന്നു… നിങ്ങളുടെ അറിവിലേക്കായി, ഈ മണ്ഡലത്തിലെ ഒരു എംപി സ്ഥാനാർത്ഥിയും ഞാനായിരുന്നു,” എക്സിൽ പങ്ക് വച്ച വീഡിയോയിൽ പ്രകാശ് രാജ് പറഞ്ഞു.
റാഞ്ചിയിലെ ജാർഖണ്ഡ് നിയമസഭയ്ക്ക് സമീപം പ്രതിഷേധിക്കുന്ന ജെപിഎസ്സി-ജെഎസ്എസ്സി ഉദ്യോഗാർത്ഥികൾക്കെതിരെ കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിക്കുന്നതിനെയും പ്രകാശ് രാജ് അപലപിച്ചു. പ്രതിഷേധ സ്ഥലത്ത് നിന്ന് എടുത്തതായി പറയപ്പെടുന്ന വീഡിയോയും പ്രകാശ് രാജ് എക്സിൽ പങ്ക് വച്ചു.

