ഡബ്ലിൻ: സിറ്റിവെസ്റ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവസ്ഥലത്ത് വിദഗ്ധർ സാങ്കേതിക പരിശോധന പൂർത്തിയാക്കി. തീപടരാനുണ്ടായ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ശനിയാഴ്ചയാണ് സിറ്റി വെസ്റ്റിലെ കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്.
രാത്രി 11 മണിയോടെയായിരുന്നു ഫയർഫോഴ്സിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തുമ്പോഴേയ്ക്കും തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ വ്യാപിച്ചിരുന്നു. താലയിൽ നിന്നും ഡൺ ലാവോഘെയറിൽ നിന്നുമുള്ള അഗ്നിശമന സേനാംഗങ്ങളാണ് തീ അണച്ചത്.
Discussion about this post

