ഡബ്ലിൻ: എം50 യിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത് ഒൻപത് പേർക്ക്. ഇതിൽ എട്ട് പേർ കൗമാരക്കാരാണ്. പ്രായപൂർത്തിയായ വ്യക്തിയാണ് ഒൻപതാമൻ. കഴിഞ്ഞ ദിവസം പുലർച്ചെയോടെയായിരുന്നു ഡബ്ലിനിലെ എം50 യിൽ അപകടം ഉണ്ടായത്.
ജംഗ്ഷൻ 12 നും ഫിർഹൗസിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. രണ്ട് കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ഒരു കാറിലാണ് എട്ട് കൗമാരക്കാർ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് രണ്ടാമത്തെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവർ വിവിധ ആശുപത്രികളിലാണ് ചികിത്സയിൽ കഴിയുന്നത്. രണ്ടാമത്തെ കാറിലെ ഡ്രൈവർക്ക് 20 വയസ്സാണ് പ്രായം.
Discussion about this post

