ഡബ്ലിൻ: അയർലൻഡിൽ കോളേജ് പഠനം ചിലവേറിയതാകുന്നു. ഈ അധ്യയന വർഷം കോളേജ് വിദ്യാർത്ഥികളുടെ ഫീസിൽ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ട്യൂഷൻ ഫീസും മറ്റ് ചിലവുകളുമെല്ലാമായി വലിയ തുകയായിരിക്കും വിദ്യാർത്ഥികൾക്ക് ചിലവഴിക്കേണ്ടിവരിക.
Switcher.ie ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ചിലവുകളിൽ 500 യൂറോയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന വിദ്യാർത്ഥികൾക്കുപോലും ഒരു വർഷം ശരാശരി പഠനത്തിനായി 16,000 യൂറോയിലധികം ചിലവിടേണ്ടിവരും. അയർലൻഡിൽ ഡബ്ലിനിലാണ് വിദ്യാഭ്യാസത്തിനായി ഏറ്റവും കൂടുതൽ പണം ചിലവിടേണ്ടിവരിക.
Discussion about this post

