ഡബ്ലിൻ: യൂറോപ്യൻ പര്യടനം മാറ്റിവച്ച് യൂറോവിഷൻ ജേതാവായ ലോറീൻ. അയർലൻഡിലും യുകെയിലും നടത്താനിരുന്ന പര്യടനം ഉൾപ്പെടെയാണ് മാറ്റിവച്ചത്. അടുത്ത മാസമാണ് ലോറീൻ തന്റെ യൂറോപ്യൻ പര്യടനം ആരംഭിക്കാനിരുന്നത്.
സ്വീഡിഷ് ഗായിക സെപ്തംബർ, ഒക്ടോബർ ദിവസങ്ങളിൽ അക്കാദമി ഗ്ലാസ്ഗോ, വിക്ടോറിയ വെയർഹൗസ്, അക്കാദമി ബ്രിക്സ്റ്റൺ, ഡബ്ലിനിലെ നാഷണൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പരിപാടികൾ മാറ്റിവച്ചതായി ഇവർ ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. അടുത്ത വർഷമായിരിക്കും ഈ പരിപാടികൾ ഇനി നടക്കുക.
Discussion about this post

