ലൂക്കൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ഓണാഘോഷം 22 ന്. പ്രസിദ്ധ കാലാകരൻ കലാഭവൻ ദിലീപ് മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ രാത്രി 9 മണിയ്ക്കാണ് അവസാനിക്കുക. ഓണസദ്യയുൾപ്പെടെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
താലയിലെ കിൽനമന ഹാളിലാണ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണസദ്യയോടെയാണ് പരിപാടികൾ ആരംഭിക്കുക. പിന്നീട് മാവേലിയെ വരവേൽക്കും. ഇതിന് ശേഷം കലാപരിപാടികൾക്ക് തുടക്കമാകും. തിരുവാതിരക്കളി, ഫ്യൂഷൻ ചെണ്ടമേളം, ക്ലാസിക്കൽ ഡാൻസ് എന്നിവ ഉണ്ടായിരിക്കും. ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ഓണപ്പാട്ടുകളും വഞ്ചിപ്പാട്ടുകളും ഉണ്ടായിരിക്കും.

