ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനാപകടം. കൗമാരക്കാരൻ കൊല്ലപ്പെട്ടു. 17 വയസ്സുള്ള കോണർ മാഗി കാംബെല്ലാണ് മരിച്ചത്. വ്യാഴാഴ്ച ആയിരുന്നു അപകടം ഉണ്ടായത്.
ഡെറിലോഗൻ റോഡ് പ്രദേശത്ത് സ്ക്രാംബ്ലറും സ്കാനിയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ കൗമാരക്കാരന് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കൗമാരക്കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

