ഡബ്ലിൻ: ഡബ്ലിനിൽ മോട്ടോർസൈക്കിൾ അപകടത്തിൽ 50 കാരൻ മരിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. റഗ്ഗഡ് ലെയ്നിന് സമീപത്തെ ആർ 109 ൽ വച്ചായിരുന്നു അപകടം ഉണ്ടായത്.
50 കാരൻ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ഗാർഡ ഫോറൻസിക് കൊളീഷൻ ഇൻവെസ്റ്റിഗേഷൻ സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിന് പിന്നാലെ പ്രദേശത്തെ റോഡ് അടച്ചിട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ എത്രയും വേഗം പോലീസിനെ സമീപിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

