ഡബ്ലിൻ ; മരിച്ചുപോയ സുഹൃത്തിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് ഒമ്പത് വർഷം തടവ് ശിക്ഷ. 12 കാരിയെ പീഡിപ്പിച്ച 51 കാരനാണ് ശിക്ഷ വിധിച്ചത്. 2021 ജനുവരി 1 നും 2021 സെപ്റ്റംബർ 1 നും ഇടയിൽ നടന്ന ബലാത്സംഗ ശ്രമം, ലൈംഗികാതിക്രമം, ലൈംഗിക ചൂഷണം എന്നിവയാണ് തെളിയിക്കപ്പെട്ടത്.
പെൺകുട്ടിയുടെ അമ്മ ഭർത്താവിന്റെ മരണശേഷം പ്രതിയുമായി സൗഹൃദത്തിലായിരുന്നുവെന്ന് ഡിറ്റക്ടീവ് ഗാർഡ സ്റ്റെഫാനി ഹാർവി സെൻട്രൽ ക്രിമിനൽ കോടതിയെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം നിഷേധിച്ചതായും പെൺകുട്ടിയ്ക്ക് മാനസികരോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതായും സ്റ്റെഫാനി ഹാർവി പറഞ്ഞു. 2025 നവംബർ 5 നാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയത്.

