ഡബ്ലിൻ: അയർലൻഡിൽ മദ്യപാനികളുടെ എണ്ണം കുറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ വർഷം മദ്യപിക്കുന്നവരുടെ എണ്ണം വീണ്ടും കുറഞ്ഞുവെന്നാണ് കാണിക്കുന്നത്. കഴിഞ്ഞ 25 വർഷമായി രാജ്യത്ത് മദ്യപാനികളുടെ എണ്ണം തുടർച്ചയായി കുറഞ്ഞുവരികയാണെന്നാണ് റിപ്പോർട്ടുകൾ.
ഡ്രിങ്ക്സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലൻഡിന് വേണ്ടി സാമ്പത്തിക വിദഗ്ധൻ ആന്റണി ഫോളിയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയായ ഒരാൾ ഉപയോഗിച്ച മദ്യത്തിന്റെ അളവ് എന്നത് ശരാശരി 9.30 ലിറ്ററാണ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ മദ്യപിക്കുന്നവരുടെ എണ്ണത്തിൽ 2.1 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൽ മദ്യ ഉപഭോഗത്തിൽ 35.6 ശതമാനം കുറവാണ്.

