ലിമെറിക്ക്: ലിമെറിക്കിൽ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം പെന്നിസ് വീണ്ടും തുറന്നു. വെള്ളിയാഴ്ച ആയിരുന്നു വിപുലീകരിച്ച സ്റ്റോറിന്റെ ഉദ്ഘാടനം. 7 മില്യൺ യൂറോയുടെ നിക്ഷേപത്തിന്റെ ഭാഗമായിട്ടാണ് പെന്നിസിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ക്രസന്റ് ഷോപ്പിംഗ് സെന്ററിലാണ് നിലവിൽ സ്റ്റോർ പ്രവർത്തിക്കുന്നത്. 1980 ലായിരുന്നു ഇവിടെ പെന്നിസ് പ്രവർത്തനം ആരംഭിച്ചത് 40 വർഷത്തിലേറെയായി ഇവിടുത്ത സമ്പദ്വ്യവസ്ഥയുടെ ഭാഗമാണ് പെന്നിസ് സ്റ്റോർ. നേരത്തെ 13,400 ചതുരശ്ര അടിയിൽ ആയിരുന്നു സ്റ്റോർ ഉണ്ടായിരുന്നത്. ഇത് പിന്നീട് 24,600 ചതുരശ്ര അടിയായി വികസിപ്പിച്ചു. പുതിയ സ്റ്റോറിൽ 135 പേരാണ് ജോലി ചെയ്യുന്നത്.
Discussion about this post

