ഡബ്ലിൻ: കോടിക്കണക്കിന് യൂറോ ചിലവുള്ള വമ്പൻ അടിസ്ഥാന സൗകര്യപദ്ധതി പ്രഖ്യാപിച്ച് റെയിൽ ഐറാൻ. ഇന്നലെ ആയിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഡബ്ലിൻ കോണോളിയ്ക്കും മാലഹൈഡിനും ഇടയിലുള്ള ട്രാക്കുകൾ നാലായി ഉയർത്തുന്നതുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുന്നു. നിലവിൽ രണ്ട് ട്രാക്കുകൾ മാത്രമാണ് ഇവിടെയുളളത്. ട്രാക്കുകളുടെ എണ്ണം കൂട്ടുന്നത് കൂടുതൽ ട്രെയിൻ സർവ്വീസുകൾക്ക് കാരണം ആകും. പുതുക്കുന്ന ശൃംഖല വടക്കൻ ഡബ്ലിൻ, മീത്ത്, ലൗത്ത്, ബെൽഫാസ്റ്റ് എന്നിവയ്ക്കിടയിൽ കൂടുതൽ സേവനങ്ങൾക്ക് കാരണമാകും.
Discussion about this post

