കൊച്ചി: ഡൽഹിയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമങ്ങളെ പിന്തുണച്ച് പരിപാടി സംഘടിപ്പിച്ച റാപ്പർ വേടന്റെ പരിപാടിയ്ക്കെതിരെ പോലീസ് കേസെടുത്തു.പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വെള്ളിയാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അറിയിച്ചത്.
പനമ്പള്ളി നഗറിലാണ് പരിപാടി നടത്തിയത്. വേടനെ എഫ്ഐആറിൽ പ്രതിയാക്കിയിട്ടില്ല. എന്നാൽ പരിപാടിയുടെ സംഘാടകൻ കൂടിയായ വേടന്റെ മാനേജർ വിഘ്നേശ് പ്രധാന പ്രതിയാണ്. പരിപാടിയിൽ പങ്കെടുത്ത മറ്റ് 200 ഓളം തിരിച്ചറിയാവുന്ന വ്യക്തികളെയും പ്രതി ചേർത്തിട്ടുണ്ട്.
ഫുട്ബോൾ താരം വിനീത്, റാപ്പർ ഗബ്രി, ഗായിക അലോഷി, കെ.കെ. ഷാഹിന, മനീഷ രാധാകൃഷ്ണൻ, എഴുത്തുകാരി നവമി എന്നിവരും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു . ഇവരുടെ പേരുകൾ എഫ്ഐആറിൽ ചേർക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

