ഡബ്ലിൻ: ടെക് ഭീമനായ ഗൂഗിളിന് വൻ തുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ. ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 890 മില്യൺ യൂറോയാണ് പിഴയായി ചുമത്തിയത്. ഷോപ്പിംഗ്, ഹോട്ടലുകൾ, സ്പോർട്സ് സ്കോറുകൾ തുടങ്ങിയ സേവനങ്ങളുടെ സെർച്ച് റിസൾട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയായിരുന്നു.
ഗൂഗിൾ ഡിജിറ്റൽ മാർക്കറ്റ്സ് ആക്ട് ലംഘിച്ചുവെന്ന് കമ്മീഷൻ കണ്ടെത്തുകയായിരുന്നു. ഇതിൽ രണ്ട് വ്യത്യസ്ത പിഴകളാണ് വിധിച്ചിരിക്കുന്നത്. ഇതിൽ ഒന്ന് 460 മില്യൺ യൂറോയുടെയും രണ്ടാമത്തേത് 430 മില്യൺ യൂറോയുടെയുമാണ്.
Discussion about this post

