ലിമെറിക്ക്: ലിമെറിക്ക് ബൈബിൾ കൺവെൻഷൻ അടുത്ത മാസം മൂന്ന് ദിവസങ്ങളിലായി നടക്കും. ഓഗസ്റ്റ് 14,15,16 ( വെള്ളി, ശനി, ഞായർ,) എന്നീ ദിവസങ്ങളിലായിരിക്കും പരിപാടി. സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവെൻഷൻ എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട്.
ലിമെറിക്കിലെ പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിവെച്ചാണ് പരിപാടി. രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടികൾ വൈകീട്ട് 5 അഞ്ച് മണി വരെ തുടരും. ടീം ഷെകൈയ്നയുടെ നേതൃത്വത്തിലാണ് കൺവെൻഷൻ നടത്തുക. ഫാ. ജെയിംസ് മഞ്ഞക്കൽ എംഎസ്എഫ്എസ്, സന്തോഷ് കരുമാത്രയാണ് എന്നിവരാണ് പരിപാടി നയിക്കുന്നത്. കുട്ടികൾക്കും വലിയവർക്കുമായി പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ്.

