ലൗത്ത്: കൗണ്ടി ലൗത്തിലുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ട വയോധിക ദമ്പതികളുടെ സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്. കുടുംബമാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിട്ടത്. വ്യാഴാഴ്ച ആയിരുന്നു അപകടത്തിൽ 70 വയസ്സുള്ള റോബർട്ടും കാതലീൻ മാർക്ക്സും കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയാണ് ഇരുവരുടെയും സംസ്കാരം നടക്കുക. ചർച്ച് ഓഫ് അവർ ലേഡിയിൽ രാവിലെ മുതൽ സംസ്കാര ശുശ്രൂഷകൾ നടക്കും. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന്റെ ഭാഗമാകും. ശുശ്രൂഷകൾക്ക് ശേഷം ഇതിനോട് ചേർന്നുള്ള സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്കരിക്കുക. ആർ173 ൽ വച്ചായിരുന്നു ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. സാരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

