ഡബ്ലിൻ: അയർലൻഡിൽ ഇ- സ്കൂട്ടറുകൾ നിരോധിക്കാനുള്ള തീരുമാനത്തെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. ബുധനാഴ്ച ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ട്രാൻസ്പോർട്ടിന് മുമ്പാകെ ഹാജരായ വേളയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇ- സ്കൂട്ടറുകൾ രാജ്യത്ത് നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഡെയ്ലിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജസ്റ്റിൻ കെല്ലിയുടെ പ്രതികരണം.
കമ്മിറ്റിയിൽ ഹാജരായ വേളയിൽ ചെയർമാൻ മൈക്കൽ മർഫി കെല്ലിയോട് ഇ- സ്കൂട്ടറുകൾ പൂർണമായി നിരോധിക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായം ആരാഞ്ഞിരുന്നു. ഈ വേളയിൽ ആയിരുന്നു അദ്ദേഹം പിന്തുണ അറിയിച്ചത്.
Discussion about this post

