ഡബ്ലിൻ: പ്രമുഖ പബ്ബുടമ ചാർളി ചൗക്കിന്റെ മക്കൾക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. രണ്ട് പേരെ ആക്രമിച്ച സംഭവത്തിലാണ് ഇരുവർക്കും കോടതി ശിക്ഷ വിധിച്ചത്. 31 വയസ്സുള്ള ബിൽ ചൗക്ക്, 41 വയസ്സുള്ള ആസിലൺ ചൗക്ക് എന്നിവർക്ക് രണ്ടര വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
2023 നവംബർ 9 ന് ആയിരുന്നു സംഭവം. സ്റ്റാർ ഡൺറാവൻ ആംസ് ഹോട്ടലിൽ വെച്ച് ഇരുവരും ചേർന്ന് രണ്ട് പുരുഷന്മാരെ അകാരണമായി മർദ്ദിക്കുകയായിരുന്നു. 50 വയസ്സുള്ള ജെറാർഡ് കോക്സ്, ജോൺ മക്ഹ്യൂ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. സംഭവ സമയം ബില്ലും അലിസണും മദ്യലഹരിയിൽ ആയിരുന്നു.
Discussion about this post

