ഡബ്ലിൻ: ഐറിഷ് പൗരത്വം ലഭിക്കാൻ ഭാഷയിലെ പ്രാവീണ്യം കൂടി ഇനി കണക്കിലെടുക്കണമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. കിൽഡെയറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐറിഷ് ഭാഷയിലെ പ്രാവീണ്യം അധിക യോഗ്യതയായി കണക്കാക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ആയിരുന്നു പ്രതികരണം.
ഐറിഷ് ഭാഷ അറിഞ്ഞിരിക്കുക എന്നത് രാജ്യത്തിനും ഗുണകരമാണ്. അയർലൻഡുമായി ഇഴുകിച്ചേരാൻ ഭാഷ അറിയുന്നത് നല്ലതാണ്. കുടിയേറ്റക്കാർ നിരവധി നല്ലകാര്യങ്ങളാണ് രാജ്യത്തിന് ചെയ്തിരിക്കുന്നത്. ഭാഷ കൂടി പരിഗണിച്ചുകൊണ്ട് പൗരത്വം നൽകുന്ന കാര്യം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

