ഗാൽവേ: അയർലൻഡിൽ വീണ്ടും ഇ-സ്കൂട്ടർ അപകടം. കൗണ്ടി ഗാൽവേയിൽ ഉണ്ടായ അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സാൾട്ട്ഹില്ലിലാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശം അടച്ചിട്ടിരിക്കുകയാണ്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

