ഡൊണഗൽ: ഡൊണഗലിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചയാളെ അതിസാഹസികമായി പിടികൂടി പോലീസ്. 40 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ കാറും പോലീസ് പിടിച്ചെടുത്തു.
അപ്പർ മെയിൻ സ്ട്രീറ്റിൽവച്ചായിരുന്നു വാഹനം ഗാർഡയുടെ ശ്രദ്ധയിൽപ്പെട്ടത്. തടയാൻ ശ്രമിച്ചെങ്കിലും 40 കാരൻ അതിവേഗം വാഹനമോടിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഗാർഡയും പിന്തുടർന്നു. ലൗ എസ്കെ റോഡ്, ഗോർട്ട്ലോസ്കി, ഡ്രൂമെനാഗ്, സ്പിയേഴ്സ്ടൗൺ, പ്രധാന എൻ15/ബാലിബോഫി റോഡ്, ഫിന്നബാനെസ്, മുള്ളനാലംഫ്രി, ലെഘൗണി, മോയ്ൻ, ബ്രിഡ്ജ്ടൗൺ എന്നിവടങ്ങളിലൂടെയെല്ലാം കാർ സഞ്ചരിച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

