ലിമെറിക്ക്: ലിമെറിക്കിൽ പുതിയ ഭവനപദ്ധതിയുടെ ഭാഗമായുള്ള അഫോർഡബിൾ ഹൗസുകളുടെയും സോഷ്യൽ ഹോമുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 183 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയും ലിമെറിക്ക് ആൻഡ് കൗണ്ടി കൗൺസിലും ചേർന്നാണ് വീടുകളുടെ നിർമ്മാണം.
ലിമെറിക്കിലെ മാംഗ്രെറ്റിലാണ് വീടുകൾ നിർമ്മിക്കുന്നത്. ആദ്യഘട്ടത്തിലെ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ 30 മാസങ്ങൾ കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഗാൽവേ ആസ്ഥാനമായുള്ള കൂൾസിവ്ന കൺസ്ട്രക്ഷൻ ഗ്രൂപ്പിനാണ് നിർമ്മാണത്തിന്റെ ചുമതലയുള്ളത്. ആദ്യഘട്ടത്തിൽ രണ്ട് കിടക്കകളുള്ള 14 വീടകളുടെയും 60 മൂന്ന് കിടക്കകളുള്ള വീടുകളുടെയും 25 നാല് കിടക്കകളുള്ള വീടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.

