ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിൽ ഇ- സ്കൂട്ടർ ഇടിച്ച് ഗാർഡയ്ക്ക് പരിക്ക്. ഫിംഗ്ലാസിലെ കപ്പാഗ് പ്രദേശത്ത് ആയിരുന്നു സംഭവം. കൗമാരക്കാരൻ ഓടിച്ച സ്കൂട്ടറാണ് ഗാർഡയെ ഇടിച്ചത്. കൗമാരക്കാരനിൽ നിന്നും കഞ്ചാവും പിടികൂടിയിട്ടുണ്ട്.
ഇ- സ്കൂട്ടറുമായി കൗമാരക്കാരൻ വരുന്നത് തടയാൻ ശ്രമിക്കുകയായിരുന്നു ഗാർഡ. ഇതിനിടെയാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. തുടർന്ന് കൗമാരക്കാരനെ പരിശോധിച്ചതിൽ കഞ്ചാവും പിടിച്ചെടുത്തു. കൗമാരക്കാരൻ നിലവിൽ ഗാർഡ കസ്റ്റഡിയിലാണ്. അപകടത്തിൽ പോലീസുകാരന് പരിക്കുണ്ട്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post

